ലഖ്‌നൊ: സച്ചിന്‍, ഐശ്വര്യ റായിയ്ക്കും പിന്നാലെ സോണിയ ഗാന്ധിയും മാമ്പഴ വിപണിയിലേക്ക്. അതേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരിലുള്ള സോണിയ ആം ജൂണ്‍ രണ്ടാംവാരത്തോടെ വിപണിയിലെത്തും. മാലിഹാബാദിലുള്ള ഗ്രാഫ്റ്റിങ് വിദഗ്ധനും ഹോര്‍ട്ടികള്‍ച്ചറിസ്റ്റുമായ ഹാജി ഖലീമുള്ളഖാനാണ് സോണിയ മാമ്പഴവും വികസിപ്പിച്ചെടുത്തത്.
ഏറെ ഗുണമേറിയ സ്വര്‍ണനിറത്തിലുള്ള മാമ്പഴത്തിന്റെ സവിശേഷതകള്‍ സോണിയാഗാന്ധിയെ നേരിട്ട് കണ്ട് പറയാനിരിക്കുകയാണ് ഖലീമുള്ളഖാന്‍.
നേരത്തെ ബോളിവുഡ് നടി ഐശ്വര്യറായിയുടെ പേരില്‍ മാമ്പഴങ്ങളും പേരക്കകളും വികസിപ്പിച്ചെടുത്തയാളാണ് 70 വയസ്സുള്ള ഖലീമുള്ള. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരില്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് ഖാന്‍ മാമ്പഴം വികസിപ്പിച്ചെടുത്തിരുന്നു.
After juicy 'Sachin mangoes' and delicious 'Aishwarya mangoes', a grafting expert here has developed a new variety of the fruit in the name of Congress President Sonia Gandhi.