കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: രാസപരിശോധനാ ഫലത്തില്‍ കൃത്രിമം നടന്നു

  • By Ajith Babu
Google Oneindia Malayalam News

Sister Abhaya
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ രാസപരിശോധനാ ഫലം തിരുത്തിയെന്ന പരാതിയില്‍ഡോ. ചിത്രയ്ക്കും ഡോ. ഗീതയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. ഇരുവരും അഭയകേസിലെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ ഗുരുതരമായ തിരുത്തലുകള്‍ നടത്തിയതായും കോടതി പ്രസ്താവിച്ചു.

രാസപരിശോധനാ ലാബിലെ ഉദ്യോഗസ്ഥകളായ ഡോക്ടര്‍ ആര്‍. ഗീത, ഡോക്ടര്‍ എം. ചിത്ര എന്നിവര്‍ സിസ്റ്റര്‍ അഭയയുടെ ആന്തരാവയവ പരിശോധനാ ഫലത്തില്‍ തിരുത്തല്‍ വരുത്തിയെന്ന് സാങ്കേതിക പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ മുന്‍ അസിസ്റ്റന്റ് കെമിക്കല്‍ എക്‌സാമിനല്‍ വൈ. സൂര്യപ്രസാദ് കോടതിയില്‍ ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭയ കേസ്ില്‍ വിചാരണ ആരംഭിയ്ക്കാനിരിയ്‌ക്കെ ഇപ്പോഴത്തെ വിധി നിര്‍ണായകമാവുമെന്നാണ് കരുതപ്പെുടന്നത്.

ഇരുവരും ചേര്‍ന്ന് രജിസ്റ്ററില്‍ എട്ടിടങ്ങളില്‍ തിരുത്തല്‍ വരുത്തിയെന്നായിരുന്നു മൊഴി. പോസിറ്റീവ് എന്നെഴുതിയത് വെട്ടി നെഗറ്റീവാക്കി. അഭയയുടെ മൃതദേഹത്തില്‍ പുരുഷബീജം കണ്ടെത്തിയത് ഇല്ലെന്ന് വരുത്തി തീര്‍ക്കാനും ഇതിലൂടെ ശ്രമിച്ചുവെന്ന് കോടതി കണ്ടെത്തി. സെമന്‍ ഡിറ്റക്ടഡ് എന്നത് നോട്ട് ഡിറ്റക്ടഡ് എന്നാക്കിയാണ് തിരുത്തിയത്. ഇരുവരുടെയും കൈയക്ഷരം തന്നെയാണ് രജിസ്റ്ററിലുള്ളതെന്നും സൂര്യപ്രസാദ് തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം കോടതി സ്ഥീരികരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരാണെന്ന സംരക്ഷണം പ്രതികള്‍ക്ക് ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.സിആര്‍പിസി 197ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള സംരക്ഷണം തങ്ങള്‍ക്ക് ലഭിക്കണമെന്ന് ഗീതയും ചിത്രയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

മനുഷ്യാവകാശപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലാണ് ആരോപണവുമായി കോടതിയില്‍ എത്തിയത്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ട് കോടതി തന്നെ കേസെടുത്ത് കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു.

English summary
The Thiruvananthapuram CJM Court has directed to file a chargesheet against Dr Chitra and Dr Geeta in the Sister Abhaya murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X