Get Updates
Get notified of breaking news, exclusive insights, and must-see stories!

സതീശനെ മന്ത്രിയാക്കാത്തതില്‍ സലിം കുമാറിന് നിരാശ

Salim Kumar
പറവൂര്‍: വിഡി സതീശന് മന്ത്രിപദവി ലഭിക്കാത്തതില്‍ താന്‍ നിരാശനാണെന്ന് നടന്‍ സലിം കുമാര്‍. തിങ്കളാഴ്ച പറവൂര്‍ മേഖലാ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സതീശന്‍ മന്ത്രിയാകാത്തതില്‍ തനിയ്ക്ക് കടുത്ത നിരാശയുണ്ടെന്ന് പറഞ്ഞ താരം സതീശന്‍ ഒരു പറവൂര്‍ക്കാരനാണെന്നതാണ് തന്റെ ദുഖം ഇരട്ടിയാകാന്‍ കാരണമെന്നും പറഞ്ഞു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ ആരാധകനായ സലിം കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രചാരണത്തിനിറങ്ങിയിരുന്നു.

ഇതിനിടെ മന്ത്രിയാകാത്തതിനെക്കുറിച്ചും ഇനി തനിക്കൊന്നും പറയാനില്ലെന്ന് വി ഡി സതീശന്‍ എം എല്‍ എ പറഞ്ഞു. സര്‍ക്കാരിനോ പാര്‍ട്ടിക്കോ ക്ഷീണമുണ്ടാക്കുന്ന ഒരു കാര്യവും ഇനി പറയില്ലെന്നും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്ന പാര്‍ട്ടിയുടെ മുന്നണിപ്പോരാളിയും ചാവേറുമായി താന്‍ തുടരുമെന്നും സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സതീശനെ മന്ത്രിയാക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ലോട്ടറി പോലുള്ള കേസുകളില്‍ കോണ്‍ഗ്രസിനുള്ള കള്ളക്കളിയാണ് സതീശന് മന്ത്രിസ്ഥാനം നിഷേധിക്കാന്‍ കാരണമെന്ന് പൊതുവേ സംസാരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+