മൂലമ്പള്ളി പാക്കേജ് നടപ്പാക്കും: തിരുവഞ്ചൂര്‍

വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടി കുടിയിറക്കിയവരുടെ ദുരിതം നേരില്‍കണ്ട് മനസിലാക്കുന്നതിനായാണ് സന്ദര്‍ശനം. മൂലമ്പിള്ളി പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇടപെടണമെന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അഭ്യര്‍ഥന പ്രകാരമാണ് മന്ത്രി സന്ദര്‍ശനത്തിനെത്തിയത്.
ഏഴ് വില്ലേജുകളിലായി കുടിയൊഴിപ്പിക്കപ്പെട്ട 325 കുടുംബങ്ങളാണ് മൂലമ്പള്ളിയില്‍ ദുരിതം അനുഭവിക്കുന്നത്. ഭൂമിനഷ്ടപ്പെട്ടവരെ പങ്കാളികളാക്കിയുള്ള വികസനമാണ് ലക്ഷ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥലം വിട്ടുകൊടുത്തവരെ വിശ്വാസത്തിലെടുത്ത് പുനരധിവാസ പാക്കേജ് നടപ്പിലാക്കും.
ജൂണ്‍ ആറിന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികളെയും ഭൂമിനഷ്ടപ്പെട്ടവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications