• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗന്ദര്യമത്സരം: യുവതിയെ കല്ലെറിഞ്ഞു കൊന്നു

  • By Lakshmi

കീവ്: സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തതിന് ഉക്രെയിനില്‍ പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊന്നു. പത്തൊന്‍പതുവയസ്സുള്ള കത്യ കോറെന്‍ എന്ന മുസ്ലീം യുവതിയെയാണ് ശരീയത് നിയമപ്രകാരം കല്ലെറിഞ്ഞുകൊന്നത്.

ക്രിമിയ പ്രദേശത്താണ് ഇവരുടെ വീട്. കാണാതായതായി പരാതിയുയര്‍ന്നതിന് പിന്നാലെ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വനപ്രദേശത്ത് മറവുചെയ്യപ്പെട്ടനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കത്യയ്ക്ക് മാറുന്ന ഫാഷനുകള്‍ക്കനുസിച്ച് ആധുനിക വേഷങ്ങള്‍ ധരിക്കുന്നതില്‍ വലിയ താല്‍പര്യമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സൗന്ദര്യമത്സരത്തില്‍ ഇവര്‍ക്ക് ഏഴാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.

മൂന്ന് മുസ്ലീം യുവാക്കള്‍ ചേര്‍ന്നാണ് ഇവരെ മതനിയമത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവരില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
A 19-year-old Muslim girl was stoned to death under 'Sharia law' after taking part in a beauty contest in Ukraine,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more