ബ്രൗണ്‍ ചോക്ലേറ്റ്: കാഡ്ബറി വിവാദത്തില്‍

കറുത്ത വര്‍ഗക്കാരിയായ ബ്രിട്ടീഷ് സൂപ്പര്‍ മോഡല്‍ നവോമി ക്യാമ്പെല്ലിനെ ബ്രൗണ്‍ നിറമുള്ള ചോക്‌ലേറ്റുമായി താരതമ്യം ചെയ്യുന്ന പരസ്യവാചകമാണ് വിവാദമായത്. കറുത്ത വര്‍ഗക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കമ്പനി പരസ്യം പിന്‍വലിക്കാന്‍ തയാറായിട്ടില്ല.
നവോമിയെ മറക്കൂ പുതിയ താരം നഗരത്തില്‍ എന്നിങ്ങനെയൊരു പരസ്യവാചകമാണ് പുതിയ ചോക്ലേറ്റിന് വേണ്ടി കാഡ്ബറി ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്. ചോക്ലേറ്റ് ബാറുമായി തന്നെ താരതമ്യപ്പെടുത്തിയ കനത്ത വലിയ ഷോക്കായെന്നും ഇത് കറുത്ത വര്‍ഗ്ഗക്കാരെയാകെ അപമാനിയ്ക്കുന്നതാണെന്നും നവോമി പറഞ്ഞു. പുതിയ പരസ്യത്തില്‍ നര്‍മ്മില്ലെന്നും ഇത് അപമാനപ്പെടുത്തുന്നതാണെന്നും താരം വ്യക്തമാക്കി.
പരസ്യത്തിനെതിരെ നവോമി ക്യാമ്പെല്‍ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറുത്ത വര്‍ഗക്കാര്‍ ഈ ചോക്‌ലേറ്റ് ബഹിഷ്‌കരിക്കാനും ഇടയുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications