കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി മലയാളത്തിലും

  • By Ajith Babu
Google Oneindia Malayalam News

Internet Explorer 9
ദില്ലി: ജനപ്രിയ ബ്രൗസറായ ഇന്‍ര്‍നെറ്റ് എക്‌സ്പ്‌ളോററിന്റെ പുതിയ രൂപമായ ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍ 9 മൈക്രോസോഫ്റ്റ് പുറത്തിറക്കി. മലയാളം ഉള്‍പ്പെടെ 11 ഭാഷകളിലാണ് ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍ 9 പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മറാത്തി, ഒറിയ, പഞ്ചാബി, തെലുങ്ക് എന്നീ ഭാഷകളിലും ഈ സേവനം ലഭിക്കും.

ഇന്ത്യന്‍ വിപണികളില്‍ പ്രാദേശിക ഭാഷകള്‍ ലഭ്യമാക്കുന്നതോടെ ഐ.ടി രംഗത്തെ വലിയൊരു വിടവ് നികത്താനാവുമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ്. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ ഈ ബ്രൗസര്‍ ഡൌണ്‍ലോഡ് ചെയ്യാം.

മോസില്ല ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം, ഇന്ത്യന്‍ ഭാഷകള്‍ക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയ എപിക് തുടങ്ങിയ ബ്രൗസറുകളില്‍ നിന്നും വന്‍വെല്ലുവിളിയാണ് ഐഇ നേരിടുന്നത്. ഇതിനെ ചെറുക്കുകയെന്ന ലക്ഷ്യവും മൈക്രോസോഫ്റ്റിനുണ്ട്.

മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സ് 1998ല്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചതു മുതല്‍ ഇത്തരം ഒരു സംവിധാനം രൂപപ്പെടുത്താന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചു വരികയായിരുന്നു. ഇതിന്റെ ഭാഗമായി 2003ല്‍ പ്രൊജക്ട് ഭാഷ മൈക്രോസോഫ്റ്റ് ആരംഭിച്ചത്. ലാംഗ്വേജ് ഇന്‍പുട്ട് ടൂള്‍, ഫൊണറ്റിക് കീബോര്‍ഡ്, ഇന്‍സ്റ്റന്റ് മെസഞ്ചര്‍ തുടങ്ങിയ സേവനങ്ങള്‍ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ നേരത്തെ തന്നെ നല്‍കി വരുന്നുണ്ട്.

ഇന്ത്യയിലെ ബ്രൗസര്‍ വിപണിയില്‍ മൈക്രോസോഫ്റ്റിന്റെ വിഹിതം വര്‍ദ്ധിപ്പിയ്ക്കാന്‍ പുതിയ നീക്കം സഹായകമാവുമെന്നാണ് വിദഗ്ധരുടെ അനുമാനം.

English summary
Microsoft has announced the latest version of its web browser, Internet Explorer 9 in 11 Indian languages. These include Assamese, Bengali, Gujarati, Kannada, Konkani, Malyalam, Marathi, Oriya, Punjabi, Tamil and Telugu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X