മാരന്‍ രാജിവെയ്ക്കണം: ജയലളിത

ആദ്യ യുപിഎ മന്ത്രിസഭയില്‍ മാരന്‍ ടെലികോം മന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി എയര്‍സെല്ലിനു ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണു രാജി ആവശ്യം.
സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയും എം. കരുണാനിധിയുടെ മകളും എം.പിയുമായ കനിമൊഴിയും തിഹാര്‍ ജയിലില്‍ അടക്കപ്പെട്ടതിനു പിന്നാലെയാണ് ദയാനിധി മാരനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇ്ത് കേന്ദ്ര സര്‍ക്കാരിനെയും ഡിഎംകെയെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് കരുതപ്പെടുന്നത്.
മാരന്‍ രാജിവച്ചു നിയമനടപടികള്‍ നേരിടണമെന്നും രാജിവയ്ക്കാത്ത പക്ഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണമെന്നും ജയലളിത പറഞ്ഞു. ടെലികോം കമ്പനിയായ എയര്‍സെല്‍ മാരന്റെയും കുടുംബാംഗങ്ങളുടെയും സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയെന്നും ആരോപണമുണ്ട്.
2ജി സ്‌പെക്ട്രത്തോടെയുള്ള 14 ലൈസന്‍സുകള്‍ വഴിവിട്ട രീതിയില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍ കൈമാറിയെന്നാണ് ആരോപണം.. ഈ വകയില്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിസ് ഗ്രൂപ്പില്‍ നിന്ന് 700 കോടിയോളം രൂപ സണ്‍ ടെലിവിഷനും റേഡിയോക്കും ലഭിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഇരു സ്ഥാപനങ്ങളുടെയും നടത്തിപ്പുകാര്‍ മാരന്റെ കുടുംബാംഗങ്ങളാണ്.
2006ല്‍ ആണ് മാക്‌സിസ് ഗ്രൂപ്പിന് 74 ശതമാനം ഓഹരി പങ്കാളിത്തമുള്ള എയര്‍ സെല്‍ ഗ്രൂപ്പിന് മാരന്‍ ലൈസന്‍സുകള്‍ അനുവദിച്ചത്. 22,000 കോടിയെങ്കിലും വിലമതിക്കുന്നതാണ് ലൈസന്‍സുകള്‍. എന്നാല്‍ വെറും 1399 കോടിക്കാണ് ഇവ നല്‍കിയത്.












Click it and Unblock the Notifications