Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്റെ അഭ്യര്‍ഥന രാംദേവ് തള്ളി

Baba Ramdev
ദില്ലി: സത്യാഗ്രഹത്തില്‍ നിന്നു പിന്മാറണമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അഭ്യര്‍ഥ യോഗാചാര്യന്‍ രാംദേവ് തളളി. കളളപ്പണക്കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ നാല് മുതല്‍ക്ക് നിരാഹാര സമരം നടത്തുമെന്നാണ് രാംദേവ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

കത്തു മുഖേനയാണു രാംദേവിനോടു സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഭരണ നിര്‍വഹണത്തിലുളള രാംദേവിന്റെ നിര്‍ദേശത്തിനു നന്ദി അറിയിച്ച മന്‍മോഹന്‍ അഴിമതി നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി.

എന്നാല്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന തളളിക്കളഞ്ഞ രാംദേവ് 400 ലക്ഷം കോടി രൂപയുടെ കളളപ്പണ തട്ടിപ്പില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം തിരികെ കൊണ്ടു വരാന്‍ കേന്ദ്രം നടപടിയെടുക്കുക, ശക്തമായ ലോക് പാല്‍ ബില്ലിനു കരടുരേഖ തയാറാക്കുക എന്നീ ആവശ്യങ്ങളും രാംദേവ് മുന്നോട്ടു വച്ചിട്ടുണ്ട്.

രാംദേവിന്റെ ഓണ്‍ലൈന്‍ ക്യാമ്പയിന് 32 ലക്ഷം പേരാണ് പിന്തുണ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സമരം കൂടുതല്‍ ജനപ്രതീയാര്‍ജ്ജിയ്ക്കുമോയെന്ന് യുപിഎ സര്‍ക്കാരിന് ആശങ്കയുണ്ട്. അതിനാലാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് സമരം പിന്‍വലിയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+