വിഎസിന്റെ ബന്ധുവിന് ഭൂമി: തീരുമാനം റദ്ദാക്കി

ഭൂമി നല്‍കാനുള്ള തീരുമാനം റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ സ്വദേശിയായ ടി.കെ. സോമന് കാസര്‍ഗോഡ് ആണ് ഭൂമി അനുവദിച്ചത്.
ഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ഫയലുകള്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരമാവധി ഈ ആനുകൂല്യമുപയോഗിച്ച് നല്‍കാവുന്നത് ഒരേക്കറാണ്. എന്നാല്‍ 2.33 ഏക്കര്‍ ഭൂമിയാണ് നല്‍കിയിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. പതിന്നാല് ജില്ലകളിലും ഒരേ സമയം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തും. പാര്‍വതീപുത്തനാറിന്റെ തീരത്ത് സംരക്ഷണഭിത്തി കെട്ടാനും വെള്ളത്തിലെ പായല്‍ നീക്കം ചെയ്യുന്നതിനും 125 ലക്ഷം രൂപ അനുവദിച്ചു.
കരിക്കകം ദുരന്തത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇതുവരെ ചെലവായ തുക വീട്ടുകാര്‍ക്ക് തിരികെ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ ഇക്കൊല്ലം തന്നെ മലയാളം ഒന്നാം ഭാഷയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications