കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • By Lakshmi
Google Oneindia Malayalam News

Kerala Assembly
തിരുവനന്തപുരം:പതിമൂന്നാം കേരള നിയമസഭയിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. സഭാ ഹാളില്‍ രാവിലെ ഒമ്പതിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയത്.

പ്രോടെം സ്പീക്കര്‍ എന്‍. ശക്തന്‍ മുഖ്യമന്ത്രിയടക്കമുള്ള അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അക്ഷരമാലക്രമത്തിലാണ് 140 എം.എല്‍.എമാരുടെയും സത്യപ്രതിജ്ഞ നടന്നത്. ചടങ്ങ് രണ്ടുമണിക്കൂറിലധികം നീണ്ടു.

140 എംഎല്‍എമാരില്‍ 44 പേര്‍ പുതുമുഖങ്ങളാണ്. ഇക്കൂട്ടത്തില്‍ കെ മുരളീധരന്‍, ഹൈബി ഈഡന്‍, സുരേഷ് കുറുപ്പ്, വിഎസ് ശിവകുമാര്‍, സമദാനി തുടങ്ങിയവരും ഉള്‍പ്പെടുന്നു, ഹൈബി ഈഡനാണ് ഈ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.

വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ജി. കാര്‍ത്തികേയനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി എ.കെ. ബാലനാണ്. സര്‍ക്കാരിന് വെറും നാലുവോട്ടിന്റെ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ എം.എല്‍.എമാരുടെ വോട്ട് അസാധുവായാല്‍ അത് നിര്‍ണായകമായിരിക്കും. ഡെപ്യൂട്ടി സ്പീക്കറെ 24 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും.

English summary
The swearing in ceremony of newly elected MLAs has begun here on Wednesday.The new MLAs should submit declarations under the relevant provisions of the anti-defection law (form 3) at the time of swearing-in, along with the election certificate in original that have been issued by the respective returning officers,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X