സഭയിലെ ആദ്യദിനം തന്നെ പ്രതിപക്ഷം ഉടക്കി
തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ ആദ്യദിനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ഉടക്ക്. സന്ദര്‍ശക ഗ്യാലറിയിലെ ബഹളമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ എംഎല്‍എമാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒട്ടേറെ പേര്‍ സന്ദര്‍ശക ഗാലറിയിലെത്തിയിരുന്നു. പ്രോ ടൈം സ്പീക്കറായി ചെയറിലുണ്ടായിരുന്ന എന്‍. ശക്തന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും കാര്യമായ ഫലമുണ്ടായില്ല. ബഹളം അനിയന്ത്രിതമായ ഒരു ഘട്ടത്തിലാണ് പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്.
സഭയില്‍ ഇത് പതിവുള്ള കാര്യമല്ലെന്നും ബഹളമുണ്ടാക്കുന്നവരെ വാച്ച് ആന്റ് വാര്‍ഡിനെ വിളിച്ച് പുറത്തിറക്കിവിടണമെന്നും പ്രതിപക്ഷ ഉപനേതാവ് കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്പീക്കര്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങ് തുടര്‍ന്നത്.












Click it and Unblock the Notifications