പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ചു. കുന്നില്‍ മോഹനനാണ് മരിച്ചത്. ബന്ധുവായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോഹനനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ ഇയാളുടെ മകനും സുഹൃത്ത് ജോയിയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് ഏഴിനഅ പെണ്‍കുട്ടി താമസിക്കുന്ന ബന്ധുവിന്റെ വീട്ടില്‍ വെച്ച് മോഹനനും മകനും സുഹൃത്തും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം. രണ്ടുവയസുള്ളപ്പോള്‍ അമ്മ മരിച്ച കുട്ടി അച്ഛന്റെ രണ്ടാം ഭാര്യയുടെ പിതാവിന്റെ വീട്ടിലാണ് താമസം. ഇദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവാണ് മോഹനന്‍.
വിശ്വാനാഥനും ഭാര്യയും പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ മോഹനനും, മകന്‍ മഹേഷും മഹേഷിന്റെ സുഹൃത്ത് ജോയിയും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും ഒരു തടവുകാരന്‍ ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications