കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യയുടെ ഘാതകനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ സംഘടന?

  • By Lakshmi
Google Oneindia Malayalam News

Govindachami
തൃശൂര്‍: ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യയെ റെയില്‍വേ ട്രാക്കില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമിയെ രക്ഷിക്കാനായി ഒരു ക്രിസ്ത്യന്‍ സംഘടന ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഡ്വക്കേറ്റ് ബിഎ ആളൂരിനെ ഗോവിന്ദച്ചാമിയ്ക്കായി ഏര്‍പ്പാടാക്കിയത് ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ സംഘടനയാണെന്നാണ് റിപ്പോര്‍ട്ട്.

ഈ സംഘടനയിലൊ അംഗമാണ് ഗോവിന്ദച്ചാമിയെന്ന ചാര്‍ളി തോമസ് എന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. തെരുവില്‍ ജീവിക്കുന്നയാളാണെന്ന് കരുതപ്പെടുന്ന ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഒരു എ ക്ലാസ് ക്രിമിനല്‍ വക്കീല്‍ വരുന്നുവെന്ന വാര്‍ത്ത സമൂഹത്തെ അത്ഭുതപ്പെടുത്തിയിരുന്നു.

അഡ്വക്കേറ്റ് ആളൂര്‍ മുംബൈ ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ്. ഇദ്ദേഹത്തിന് പുറമേ തൃശൂര്‍ ബാറിലെ അഡ്വക്കേറ്റ് പി എ ശിവരാജന്‍, അഡ്വക്കേറ്റ് ഇ സനോജ്, അഡ്വക്കേറ്റ് ജോര്‍ജ്ജ് കുട്ടി, അഡ്വക്കേറ്റ് എന്‍ ജെ നെറ്റോ എന്നിവരാണ് പ്രതിക്കുവേണ്ടി ഹാജരാവുന്നത്.

ഹിന്ദുവായിരുന്ന ഗോവിന്ദച്ചാമിയെ ക്രിസ്തുമതത്തിലേക്ക് മതംമാറ്റുകയും ചാര്‍ളി തോമസ് എന്ന് പുതിയ പേര് നല്‍കുകയും ചെയ്തത് ആകാശപ്പറവകള്‍ ആണെത്രെ. ആകാശപ്പറവകളുടെ ചെന്നൈ കേന്ദ്രമാണ് ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഡ്വക്കേറ്റ് ആളൂരിനോട് അഭ്യര്‍ത്ഥിച്ചത് എന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X