തകഴിയുടെ ഭാര്യ കാത്ത അന്തരിച്ചു

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് രാവിലെ 11.45ഓടെയാണ് കാത്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ വൈകാതെ മരണം സംഭവിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നുണ്ടായ ശ്വാസ തടസമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മകള്‍ കനകമ്മ, കൊച്ചുമകന്‍ ഡോക്ടര്‍ ഉമേഷ് എന്നിവര്‍ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് ശവസംസ്കാരം.
തകഴിയിലെ ശങ്കരമംഗലം തറവാടു വീട് സംസ്‌ഥാന സര്‍ക്കാരിന് തകഴി സ്‌മാരകമായി വിട്ടുകൊടുത്തതിനെ തുടര്‍ന്ന് വീട്ടില്‍ ഒരു രൂപ വാടക നല്‍കി കഴിഞ്ഞുവരികയായിരുന്നു ഇവര്‍. ഒരു ജോലിക്കാരി മാത്രമാണ് സഹായത്തിന് ഉണ്ടായിരുന്നത്. അടുത്തകാലത്ത് ഓര്‍മ്മക്കുറവും അനാരോഗ്യവും ഇവരെ അലട്ടിയിരുന്നു.
1934- ല്‍ ആണ് തകഴി കാത്തയെ വിവാഹം കഴിച്ചത്. അന്നുമുതല്‍ തകഴിയുടെ നിഴല്‍പോലെ അദ്ദേഹത്തിന്റെ ശക്തിയായി അവര്‍ കൂടെയുണ്ടായിരുന്നു, തകഴിയെയും അദ്ദേഹത്തിന്റെ കൃതികളെയും പോലെതന്നെ കാത്തയും പ്രശസ്തയായിരുന്നു.തകഴിയെ സ്‌നേഹിച്ചിരുന്നവരെല്ലാം അവരെ കാത്തച്ചേച്ചിയെന്നാണ് വിളിച്ചിരുന്നത്.












Click it and Unblock the Notifications