പ്രവാസി പ്രശ്‌ന പരിഹാരത്തിനായി പബ്ലിക് അതോറിറ്റി
കുവൈത്ത്: വിദേശതൊഴിലാളികലുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാറിന്റെ പബ്ലിക് അതോറിറ്റി ഉടന്‍ കുവൈത്തില്‍ നിലവില്‍ വരും.
ഇതുസംബന്ധിച്ച കരടുബില്‍ അന്തിമരൂപത്തിലാണെന്നും വരുന്ന ആഴ്ചയില്‍ ദേശീയ അസംബ്ലി ബില്‍ ചര്‍ച്ചചെയ്യുമെന്നും കുവൈത്ത് ഉപപ്രധാനമന്ത്രിയും നിയമ സാമൂഹിക തൊഴില്‍വകുപ്പ് മന്ത്രിയുമായ മുഹമ്മദ് അല്‍ അഫാസി അറിയിച്ചു.
വിദേശതൊഴിലാളികളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന വിധത്തിലാണ് പബ്ലിക് അതോറിറ്റി രൂപവത്കരിക്കുകയെന്നും ഇതു സംബന്ധിച്ച എല്ലാ തടസ്സങ്ങളും കേന്ദ്ര സിവില്‍സര്‍വീസ് കമ്മീഷന്‍ നീക്കംചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പബ്ലിക് അതോറിറ്റി രൂപവത്കരിക്കുന്നത് അതിന്റെ ഘടനാപരമായ വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കുമെന്നും വ്യക്തമാക്കി.
അടുത്തിടെ സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയ പുതിയ സ്വകാര്യമേഖലതൊഴില്‍ നിയമം അനുശാസിക്കുന്ന എല്ലാവിധ സംരക്ഷണവും വിദേശതൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നിയമസംവിധാനം രാജ്യത്ത് നിലവിലുണ്ടെന്നും അത് പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications