വീട്ടമ്മ അക്രമിയുടെ ലിംഗം ഛേദിച്ചു
ധാക്ക: ബലാത്സംഗത്തിന് ശ്രമിച്ച പുരുഷന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ബംഗ്ലാദേശുകാരി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ധാക്കയ്ക്ക് 200 കിലോമീറ്റര്‍ അകലെ ഝാലകതി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവുമുണ്ടായത്.
വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ നാല്‍പ്പതുകാരിയാണ് ബലാത്സംഗശ്രമത്തിന് തെളിവായി മുറിച്ചെടുത്ത ജനനേന്ദ്രിയം പോളിത്തീന്‍ കവറിലാക്കി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയത്. അഞ്ചു മക്കളുള്ള നാല്‍പ്പതുകാരനെതിരെ പൊലീസ് കേസെടുത്തു.
കുടിലില്‍ ഉറങ്ങിക്കിടന്ന തന്നെ ഇയാള്‍ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നാണ് സ്ത്രീയുടെ മൊഴി. ആറുമാസമായി ഇയാള്‍ ശല്യംചെയ്യുന്നുവെന്നും പരാതിപ്പെട്ടു.
മുറിച്ചെടുത്ത ലിംഗം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ നില മെച്ചപ്പെട്ടാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications