Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം കൊടിയ പട്ടിണിയിലേക്ക്

Food
ലണ്ടന്‍: ലോകം കൊടിയ ഭക്ഷ്യദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്ന യുഎന്‍ നിരീഷണത്തെ പിന്താങ്ങുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലോകം സ്ഥിരമായ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് വീഴുമെന്നാണ് സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്്. വികസ്വര രാജ്യങ്ങളില്‍ ഇത് കലാപത്തിനും വഴിതെളിയ്ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

98 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ ഓരോ ദിവസവും ഏഴിലൊരാള്‍ എന്ന തോതില്‍ ദാരിദ്ര്യത്തിലേക്ക് മാറുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങളും വിലക്കയറ്റവും ക്രമാതീതമായ ജനസംഖ്യാ വര്‍ധനയുമായിരിക്കും ഭാവിയില്‍ ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയെന്ന് ഓക്‌സ്ഫാം പറയുന്നു.

1990ന് ശേഷം ഭക്ഷ്യസാധനങ്ങളുടെ വില ഇരട്ടിയായിട്ടുണ്ട്്. 2030 ഓടെ ഭക്ഷ്യസാധനങ്ങളുടെ വില 120 മുതല്‍ 180 ശതമാനം വരെ വര്‍ധിക്കുന്നതോടെ വരുമാനത്തിന്റെ 80 ശതമാനവും ഭക്ഷണത്തിനു വേണ്ടി ചെലവഴിക്കുന്ന ലോകത്തെ ഭൂരിഭാഗം ദരിദ്രരും അതിജീവനത്തിനായി കഷ്ടപ്പെടേണ്ടിവരുമെന്നും ഓക്‌സ്ഫാം റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+