കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി റിട്ടേണ്‍: 5 ലക്ഷം ശംബളക്കാര്‍ ഒഴിവാകും

  • By Ajith Babu
Google Oneindia Malayalam News

Tax
ദില്ലി: അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള ശംബളക്കാരെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതോടെ രാജ്യത്തെ 85 ലക്ഷം ശംബളക്കാര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിയ്‌ക്കേണ്ട നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെടും.

ഇക്കാര്യം ജൂണ്‍ ആദ്യവാരം വിജ്ഞാപനം ചെയ്യുമെന്ന് പ്രത്യക്ഷ നികുതിബോര്‍ഡ് ചെയര്‍മാന്‍ സുധീര്‍ ചന്ദ്ര അറിയിച്ചു. 2011-2012 സാമ്പത്തികവര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്ന കാലയളവില്‍ പുതിയ തീരുമാനം പ്രാബല്യത്തിലാവുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. അതേ സമയം ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ റീഫണ്ട് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് 3.5 കോടി ആദായനികുതിദായകരുള്ളതില്‍ പകുതിയോളവും ശമ്പളക്കാരാണ്. ഈയൊരു സാഹചര്യത്തില്‍ വലിയൊരു വിഭാഗം ശംബളക്കാരെ റിട്ടേണ്‍ ഫയല്‍ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനകരമാവും. ആദായനികുതി വകുപ്പിന്റെ ജോലിഭാരം കാര്യമായി കുറയുകയും ചെയ്യും.

ലാഭവിഹിതം, പലിശ എന്നിവയിലൂടെ വരുമാനം നേടുന്ന ശംബളക്കാരും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടആവശ്യമില്ല. എന്നാല്‍ ആദായനികുതിയില്‍ ഇളവ് കിട്ടുന്നതിനായി ഇവര്‍ വിവരങ്ങള്‍ തൊഴിലുടമയോട് വെളിപ്പെടുത്തേണ്ടതായി വരും.

English summary
As many as 85 lakh salaried tax payers with an annual income of up to Rs 5 lakh will not have to file income-tax return from now onwards, a finance ministry official said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X