സണ്‍ ടിവിയുടെ ഓഹരി കൂപ്പുകുത്തി

52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 100.35 രൂപയിലെത്തി. ബുധനാഴ്ച 277.05 രൂപയായിരുന്നു ഓഹരി വില. മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ സ്‌പൈസ്‌ജെറ്റിന്റെ ഓഹരിയിലും 17 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.
മാരന്‍ ടെലികോം മന്ത്രിമായിരുന്ന കാലത്ത് എയര്‍സെല്ലിന് നല്‍കിയ ലൈസന്‍സ് മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് 2008ല്‍ കൈമാറിയിരുന്നു. സണ്‍ ടിവിയില്‍ വന്‍ നിമക്ഷപമുള്ള മാക്‌സിസിന് ലൈസന്‍സ് കൈമാറുന്നതുവരെ എയര്‍സെല്ലിന് ലൈസന്‍സ് നല്‍കാന്‍ മാരന്‍ വിസമ്മതിച്ചുവെന്നാണ് ആരോപണം. 2ജി അഴിമതിക്കേസില്‍ മാരനെ ഉടന്‍ സിബിഐ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications