നിരാഹാരം: രാംദേവിന് ഹസാരെയുടെ പിന്തുണ

ഈ സമരത്തില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച ദില്ലിയിലെത്തുമെന്നും ഹസാരെ അറിയിച്ചു. അഴിമതിക്കെതിരെയുള്ള സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്ന് ഹസാരെ ആരോപിച്ചു.
നേരത്തെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നായിരുന്നു സമീപനം, പക്ഷേ പിന്നീട് സര്‍ക്കാര്‍ പുറകോട്ട് പോയി. ഇക്കാര്യങ്ങള്‍ രാംദേവുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ലോക്പാല്‍ ബില്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പൗരാവകാശങ്ങളെ ഇല്ലാതാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്-- ഹസാരെ കുറ്റപ്പെടുത്തി.
ശനിയാഴ്ച ദില്ലിയിലെ രാംലീലാമൈതാനത്താണ് തന്റെ അനുയായികള്‍ക്കൊപ്പം രാംദേവ് അനിശ്ചിത കാല നിരാഹാരസത്യാഗ്രഹം തുടങ്ങുന്നത്.
ഇതേ സമയം ഈ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാര്‍ട്ടി നേതാവ് സോണിയാഗാന്ധിയും വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് അറിയുന്നു.












Click it and Unblock the Notifications