ഹോട്ടടിക്കാനുള്ള പ്രായം 25, ബിയറാണെങ്കില്‍ 21
മുംബൈ: വെള്ളമടിയെന്നത് പണ്ടെല്ലാം മുതിര്‍ന്നവര്‍ക്ക് പറഞ്ഞിരുന്നകാര്യമായിരുന്നു. എന്നാല്‍ മാറുന്ന കാലത്തിനൊപ്പം ഇത്തരം ചിട്ടവട്ടങ്ങളിലും മാറ്റമുണ്ടായി.
പതിനഞ്ചുവയസ്സാകുന്നതിന് മുമ്പേ മദ്യത്തിന്റെ രുചിയറിയുകയെന്നതാണ് പുതിയ ട്രെന്‍ഡ്. വര്‍ഷാവര്‍ഷം നടക്കുന്ന പല സര്‍വ്വേകളിലും ആണ്‍കുട്ടികള്‍ക്കിടയില്‍ മദ്യപാനം തുടങ്ങുന്ന പ്രായം കുറഞ്ഞുവരുകയാണെന്ന് കണ്ടെത്താറുണ്ട്. ഇതിനെതിരെ പലതരം പ്രചാരണങ്ങളും മറ്റും നടക്കാറുണ്ടെങ്കിലും ഒന്നും ഏശാറില്ലെന്നതാണ് സത്യം.
പക്ഷേ ഇനി മഹാരാഷ്ട്രത്തില്‍ ഈ പതിവ് നടക്കില്ല. മദ്യം കഴിയ്ക്കാനും ഇനി ഇവിടെ ഒരു പ്രായമുണ്ട്, 25 വയസ്സാവാതെ ഇനി മഹാരാഷ്ട്രയിലെ പയ്യന്മാര്‍ മദ്യം തൊട്ടുപോകരുതെന്നാണ് ഉത്തരവ്. ഹോട്ടുകളുടെ കാര്യത്തിലാണ് ഈ പ്രായപൂര്‍ത്തി പ്രശ്‌നം, പക്ഷേ ബിയറാണ് കഴിയ്ക്കുന്നതെങ്കില്‍ അതിനുള്ള പ്രായപരിധി 21വയസ്സാണ്.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ദേശീയപാതകള്‍, സാമൂഹിക സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ക്ക് അനുവാദം നല്‍കില്ല എന്നും വര്‍ഷത്തില്‍ കൂടുതല്‍ 'െ്രെഡ ഡേ"കള്‍ ആചരിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വ്യക്തികള്‍ക്ക് നല്‍കാവുന്ന മദ്യത്തിന്റെ അളവിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മുനിസിപ്പല്‍ വാര്‍ഡിലെ 25 ശതമാനം ആളുകള്‍ ആവശ്യപ്പെട്ടാല്‍ മദ്യശാലകളും ബാറുകളും പൂട്ടാമെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.












Click it and Unblock the Notifications