പ്രണയം: പിതാവ് മകളെ കഴുത്തറുത്ത് കൊന്നു
ജയ്പുര്‍: പ്രണയബന്ധത്തെത്തുടര്‍ന്ന് ഇരുപതുകാരിയെ അച്ഛന്‍ കഴുത്തറുത്തു കൊന്നു. ബുധനാഴ്ച നാഗപൂരിലെ സന്ദോഗാന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ബുധനാഴ്ച കാലത്ത് കുടുംബാംഗങ്ങള്‍ തന്നെയാണ് സംഗീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ തന്നെയാണ് പ്രേംരാമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അമ്മയ്‌ക്കൊപ്പം ഉറങ്ങുമ്പോഴാണ് നാല്‍പത്തിയഞ്ചുകാരനായ പ്രേമരാം കത്തികൊണ്ട് സംഗീതയുടെ കഴുത്തറുത്തത്. കുടുംബാംഗങ്ങള്‍ ഉണരുമ്പോഴേയ്ക്കും ഇയാള്‍ വീട് വിട്ടിരുന്നു.
അടുത്തഗ്രാമത്തിലെ ഒരു യുവാവുമായി സംഗീത പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിന് പിതാവ് എതിരായിരുന്നുവെന്നും ഇതുതന്നെയാകാം കൊലപാതകത്തിന് പിന്നിലെ കാരണമെന്നും പൊലീസ് പറഞ്ഞു. പ്രേമരാമിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications