കമ്മലിട്ടു; തലൈവിയില്‍ കാതലായ മാറ്റം

ബുധനാഴ്ച ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തിടെ ഒരു പത്രപ്രവര്‍ത്തകനാണ് കാതില്‍ കമ്മല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് ജയലളിതയോട് ചോദിച്ചത്. ഇതിനു മറുപടിയായാണ് കഴിഞ്ഞ 14 വര്‍ഷമായി താന്‍ പാലിച്ചുവരുന്ന പ്രതിജ്ഞ ഇക്കഴിഞ്ഞ മെയ് 14 മുതല്‍ വേണ്ടെന്നുവെച്ചതിനെക്കുറിച്ച് ജയലളിത പറഞ്ഞത്.
1997ല്‍ ജയലളിതയുടെ ആഭരണങ്ങള്‍ ചില കേസുകളുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്തിരുന്നു. ജയലളിതയുടെ ആഭരണഭ്രമത്തെക്കുറിച്ച് ഡി.എം.കെ. നേതാവ് കരുണാനിധിയും മറ്റും അന്ന് കടുത്ത വിമര്‍ശമുയര്‍ത്തുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ജയലളിത ആഭരണങ്ങള്‍ ഒന്നും തന്നെ ധരിക്കില്ലെന്ന് തീരുമാനിച്ചത്. 2001ല്‍ അധികാരത്തിലേറിയപ്പോഴുംഅവര് തീരുമാനം മാറ്റിയിരുന്നില്ല.
എന്നാല്‍ ഈ മെയ് 13ന് എ.ഐ.എ.ഡി.എം.കെ.യ്ക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്ന് അനുയായികള്‍ വീണ്ടും തന്റെ അടുക്കല്‍ അപേക്ഷയുമായി എത്തിയെന്ന് ജയലളിത പറഞ്ഞു. ''ഞാന്‍ ആഭരണം ധരിച്ചില്ലെങ്കില്‍ തീകൊളുത്തി മരിക്കുമെന്നാണ് പലരും പറഞ്ഞത്. എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്നവരാണ്. അവരുടെ സ്നേഹപൂര്‍ണമായ അഭ്യര്‍ഥന മാനിച്ചാണ് വീണ്ടും ആഭരണം അണിയാന്‍ തീരുമാനിച്ചത്''ജയലളിത വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരോടുള്ള കൂടിക്കാഴ്ചയിലും നിയമസഭയ്ക്കുള്ളിലും പുതിയൊരു ജയലളിതയെയാണ് തമിഴകം ഇത്തവണ കാണുന്നത്. ചോദ്യങ്ങളോട് തുറന്ന സമീപനം. ചിരിച്ചുകൊണ്ടുള്ള സമീപനം. ഗൗരവം പാടേ ഉപേക്ഷിച്ചുകൊണ്ടുള്ള സംസാരം. സഭയ്ക്കുള്ളില്‍ ദുര്‍ബലമായ എഐഡിഎംകെയുമായി സഹകരിയക്കാമെന്ന് വാഗ്ദാനം. കാതിലെ മാറ്റത്തിനൊപ്പം ജയയലിലും കാതലായ മാറ്റം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications