മുംബൈ: മഴ പെയ്യാനും പെയ്യാതിരിയ്ക്കാനും സാധ്യതയുണ്ട് കാലാവസ്ഥ നിരീഷണകേന്ദ്രത്തിന്റെ ഈ പ്രവചനം നമ്മുടെ പഴയ തമാശ. എന്നാല്‍ മുംബൈയിലെത്തുമ്പോള്‍ കാര്യം മാറും. മഴ പെയ്യുമോ ഇല്ലയോ, എത്ര പെയ്യും എന്നൊക്കെ പറയുമ്പോള്‍ മഹാനഗരത്തില്‍ മാറിമറിയുന്നത് കോടികളാണ്.
അതേ മണ്‍സൂണ്‍ മഴയും പന്തയക്കാരുടെ പ്രിയപ്പെട്ട വിഭവമായി മാറുകയാണ്. ജൂണ്‍ 11 നും 13 നും ഇടയില്‍ മണ്‍സൂണ്‍ മഴ മുംബൈയില്‍ എത്തുമെന്നാണു സൂചന. ഈ സീസണില്‍ ശരാശരി 2000 മില്ലിമീറ്റര്‍ മഴ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്ര മഴ കൃത്യമായി പറയുന്നതാണ് പന്തയം.
പ്രാദേശിക പന്തയക്കാരെക്കാള്‍ പുറം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മണ്‍സൂണ്‍ ബെറ്റില്‍ കൂടുതല്‍ താത്പര്യം കാണിയ്ക്കുന്നത്. നാല് മാസത്തിനുള്ളില്‍ 25000 കോടി രൂപയുടെ പന്തയം നടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ക്രിക്കറ്റ് പന്തയത്തേക്കാള്‍ വ്യത്യസ്തമാണു മണ്‍സൂണ്‍ പന്തയമെന്ന് ബുക്കീസ് പറയുന്നു. കാറ്റിന്റെ ഗതി, കാലാവസ്ഥ നിരീക്ഷകരുടെ വിവരങ്ങള്‍ എന്നിവ പഠിച്ച ശേഷമാവും പന്തയം വയ്ക്കുക.
Mumbai will soon play host to the bookie community from across the country, who will visit the city to accept bets and cash-in on the monsoon season. According to punters, the Monsoon will hit the city between June 11 and June 13. According to insiders, local bookies are no longer interested in betting on the Monsoon and, hence, punters from other states are taking over.