ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാവില്ലെന്ന് തിവാരി
ദില്ലി: പിതൃത്വക്കേസില്‍ കോടതി നിര്‍ദ്ദേശിച്ച ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കാനായി ഹാജരാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ഡി തിവാരി. ദില്ലി ഹൈക്കോടതിയുടെ ഡിസ്പെന്സറിയില് ഹാജരായി രക്തസാമ്പില്‍ നല്‍കാനാണ് കോടതി തിവാരിയോട് നിര്‍ദ്ദേശിച്ചത്.
മുപ്പത്തൊന്നുകാരനായ രോഹിത് ശങ്കര്‍ എന്നയാള്‍ തിവാരി തന്റെ പിതാവാണെന്ന അവകാശവാദവുമായി എത്തിയതിനേത്തുടര്ന്നായിരുന്നു പിതൃത്വ പരിശോധനയ്ക്കായി രക്തസാമ്പിള്‍ കൈമാറാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
തെളിവു നല്കാന് ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ലെന്നു തിവാരി നല്കിയ അപേക്ഷയില്‍ പറയുന്നു. നേരിട്ടു ഹാജരാകുന്നതില്‍നിന്നും രക്തസാമ്പിള്‍ നല്കുന്നതില്നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എണ്‍പത്തഞ്ചുകാരനായ തിവാരി ജോയിന്റ് രജിസ്ട്രാര്‍ ദീപക് ഗാര്‍ഗിനു ഹര്‍ജി നല്കി. ജൂണ്‍ ഒന്നിന് രക്ത സാമ്പിള്‍ നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
ജോയിന്റ് രജിസ്ട്രാര്‍ കോടതിക്കു കൈമാറിയ ഈ ഹര്‍ജിയില്‍ ജൂലൈ ഏഴിനു തീരുമാനമെടുക്കും. ദില്ലി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും സുപ്രീംകോടതിയും ഡിഎന്‍എ ടെസ്റ്റിനു ഹാജരാകണമെന്നു തിവാരിക്കു നിര്‍ദേശം നല്‍കിയിരുന്നതായി രോഹിതിന്റെ അഭിഭാഷകന് പറഞ്ഞു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications