കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാവില്ലെന്ന് തിവാരി

  • By Lakshmi
Google Oneindia Malayalam News

ദില്ലി: പിതൃത്വക്കേസില്‍ കോടതി നിര്‍ദ്ദേശിച്ച ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കാനായി ഹാജരാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ഡി തിവാരി. ദില്ലി ഹൈക്കോടതിയുടെ ഡിസ്‌പെന്‍സറിയില്‍ ഹാജരായി രക്തസാമ്പില്‍ നല്‍കാനാണ് കോടതി തിവാരിയോട് നിര്‍ദ്ദേശിച്ചത്.

മുപ്പത്തൊന്നുകാരനായ രോഹിത് ശങ്കര്‍ എന്നയാള്‍ തിവാരി തന്റെ പിതാവാണെന്ന അവകാശവാദവുമായി എത്തിയതിനേത്തുടര്‍ന്നായിരുന്നു പിതൃത്വ പരിശോധനയ്ക്കായി രക്തസാമ്പിള്‍ കൈമാറാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

തെളിവു നല്‍കാന്‍ ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ലെന്നു തിവാരി നല്‍കിയ അപേക്ഷയില്‍ പറയുന്നു. നേരിട്ടു ഹാജരാകുന്നതില്‍നിന്നും രക്തസാമ്പിള്‍ നല്‍കുന്നതില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എണ്‍പത്തഞ്ചുകാരനായ തിവാരി ജോയിന്റ് രജിസ്ട്രാര്‍ ദീപക് ഗാര്‍ഗിനു ഹര്‍ജി നല്‍കി. ജൂണ്‍ ഒന്നിന് രക്ത സാമ്പിള്‍ നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ജോയിന്റ് രജിസ്ട്രാര്‍ കോടതിക്കു കൈമാറിയ ഈ ഹര്‍ജിയില്‍ ജൂലൈ ഏഴിനു തീരുമാനമെടുക്കും. ദില്ലി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സുപ്രീംകോടതിയും ഡിഎന്‍എ ടെസ്റ്റിനു ഹാജരാകണമെന്നു തിവാരിക്കു നിര്‍ദേശം നല്‍കിയിരുന്നതായി രോഹിതിന്റെ അഭിഭാഷകന്‍ പറഞ്ഞു.

English summary
Maintaining that he can't be coerced into giving a blood sample, veteran Congress leader N D Tiwari refused to appear in a Delhi high court dispensary for a paternity test,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X