കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതി തൂക്കി
കടുത്തുരുത്തി: പുതിയ അധ്യയനവര്‍ഷം തുടങ്ങിയ ബുധനാഴ്ച ഒന്നാം ക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതിയ കാര്‍ഡ് തൂക്കി ഫോട്ടോയെടുത്തതായി പരാതി.
മുട്ടുച്ചിറ സെന്റ് ആഗ്നസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിലാണ് കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതിയ കാര്‍ഡ് തൂക്കിയിട്ട് അധ്യാപകര്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുപ്പിച്ചത്.
82 കുട്ടികളുടെ കഴുത്തില്‍ ഇത്തരത്തില്‍ ജാതിരേഖപ്പെടുത്തിയ കാര്‍ഡ് അണിയിച്ചിരുന്നുവത്രേ. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കടുത്തുരുത്തി ഡിഇഒയ്ക്ക് പരാതി നല്‍കി.
വിദ്യാര്‍ഥികളുടെ ജാതി പലപ്പോഴും ശരിയായി രേഖപ്പെടുത്താത്തതിനാല്‍ പലര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടാതെവന്ന സാഹചര്യത്തില്‍ കുട്ടികളുടെ ജാതി ശരിയാണോ എന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താനാണ് കാര്‍ഡില്‍ ജാതി എഴുതിച്ചേര്‍ത്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.












Click it and Unblock the Notifications