നാലുവയസ്സുകാരിയെ കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചു
കുമളി: മരപ്പൊത്തിനുള്ളില്‍ തല ഒളിപ്പിച്ച നിലയില്‍ നാല് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനവിലാസം ശാസ്താംനട മേപ്പാറയില്‍ നെടിയപാറ എസ്‌റ്റേറ്റ് (പത്തരയേക്കര്‍) ലയത്തില്‍ താമസിക്കുന്ന തൊഴിലാളികളായ ശശികുമാര്‍മാലതി ദമ്പതികളുടെ ഏക മകള്‍ ശ്രീജയാണ് മരിച്ചത്.
ഏലത്തോട്ടത്തില്‍ ജാതിപത്രി ശേഖരിക്കുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മരത്തിന്റെ ചുവട്ടിലെ പൊത്തില്‍ തല തിരുകിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം.
കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തോട്ടം തൊഴിലാളികളാണ് ഒരു മരത്തിന്റെ വേരിനോട് ചേര്‍ന്നുള്ള പൊത്തില്‍ ശ്രീജയുടെ മൃതദേഹം കണ്ടത്.
രാവിലെ കുട്ടിയെ വീട്ടിലാക്കിയ ശേഷം മാതാപിതാക്കള്‍ ജോലിക്ക് പോയതായിരുന്നു. ഇവര്‍ താമസിക്കുന്ന ലയത്തില്‍ നിന്ന് 200 മീറ്ററോളം അകലെയാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications