Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മകന്‍ പിടിയില്‍

കടുത്തുരുത്തി: അറുപത്തഞ്ചുകാരിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മകനെ പോലീസ് അറസ്റ്റ് ചെയ്തു. ആനക്കുഴി കാഞ്ഞിരത്തിങ്കല്‍ ജോജോ (35)യാണ് ബുധനാഴ്ച രാവിലെ അറസ്റ്റിലായത്.

ജോജോയുടെ അമ്മയെ പീഡിപ്പിച്ച അയല്‍വാസിയായ മോഹനനെ ചൊവ്വാഴ്ച രാത്രി അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഹനന് സഹായം നല്‍കിയ ഇയാളെയും അറസ്റ്റുചെയ്തത്. മോഹനനും ജോജോയും സുഹൃത്തുക്കളാണെന്നും സ്ഥിരമായി ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ച വൃദ്ധ, മക്കളായ തങ്കച്ചനും ജോജോയ്ക്കുമൊപ്പമായിരുന്നു താമസം. ഇരുവരും അവിവാഹിതരാണ്. രാത്രിയില്‍ തങ്കച്ചന്‍ പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ മോഹനന്‍ ജോജോയുടെ സഹായത്തോടെ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു.

പരാതിയുമായെത്തിയ വൃദ്ധയെ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ലഭിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം ഫോറന്‍സിക് ലാബിലും പരിശോധന നടത്തിയാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+