ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണം: മുല്ലപ്പള്ളി

കോണ്‍ഗ്രസില്‍ കഴിവും അര്‍ഹതയുള്ള പലരും ഉണ്ട്. അവരെ കൂടി പരിഗണിച്ചുകൊണ്ട് ഒരാള്‍ക്ക് ഒരേസമയം ഒരു പദവി മാത്രം എന്ന രീതി നടപ്പിലാക്കണമെന്നാണ് എന്റെ അഭിപ്രായം- അദ്ദേഹം പറഞ്ഞു
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയുണ്ടായി. പാര്‍ട്ടി ഇക്കാര്യം മനസിലാക്കിയിട്ടുണ്ട്. കുറച്ചു കൂടി മെച്ചപ്പെട്ട സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതിലും തിളക്കമാര്‍ന്ന വിജയം ലഭിക്കുമായിരുന്നു-മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃമാറ്റം സംബന്ധിച്ചു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications