തീവണ്ടിയില്‍ നഗ്നതാപ്രദര്‍ശനം; ജാമ്യം കിട്ടി
തൃശൂര്‍: തീവണ്ടി യാത്രയ്ക്കിടെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രവാസിയായ മധ്യവയസ്‌കനെ തൃശൂര്‍ റെയില്‍വേ പൊലീസ് ജാമ്യത്തില്‍ വിട്ടു. തിരുവനന്തപുരം ചിറയില്‍കീഴ് കുരുവിള വീട്ടില്‍ നിസാറിനെ (47) യാണ് തൃശൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ജനശതാബ്ദി എകസ്പ്രസിന്റെഎസ്എല്‍1 കോച്ചിലാണ് സംഭവം നടന്നത്. നാട്ടില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയാണ് നിസാറിനെ ജാമ്യത്തിലിറക്കിയത്. യ
ഇയാളുടെ പേരില്‍ മൂന്നുമുതല്‍ നാലുവര്‍ഷംവരെ ശിക്ഷലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. മൂത്രമൊഴിച്ച് മടങ്ങിവന്നപ്പോള്‍ പാന്റ്‌സിന്റെ സിബ് ഇടാന്‍ മറന്നുപോയിയെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ ഇത് കള്ളമാണെന്നും നിസാര്‍ അശ്ലീലമായി പെരുമാറിയെന്നും സഹയാത്രക്കാര്‍ മൊഴിനല്‍കിയിട്ടുണ്ട്. ഈ മാസംതന്നെ ചാര്‍ജ്ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications