തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ സ്പീക്കറായി കോണ്‍ഗ്രസില്‍ നിന്നുള്ള ജി കാര്‍ത്തികേയനെ തിരഞ്ഞെടുത്തു. യുഡിഎഫ് പ്രതിനിധിയായി മത്സരിച്ച കാര്‍ത്തികേയന്‍ വോട്ടുകള്‍ 73 നേടിയാണ് വിജയിച്ചത്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഎമ്മിന്റെ എകെ ബാലന് 68 വോട്ടുകളാണ് ലഭിച്ചത്.
രഹസ്യബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. രാവിലെ 9 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 36 മിനുട്ടുകള്‍ കൊണ്ട് വോട്ടെടുപ്പ് അവസാനിച്ചു. പ്രോ ടേം സ്പീക്കര്‍ എന്‍. ശക്തനും വോട്ട് രേഖപ്പെടുത്തി. ഇരുഭാഗത്തെയും ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടന്നത്.
ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് വി ശിവന്‍കുട്ടിയും യുഡിഎഫിനെ പ്രതിനിധീകരിച്ച് മന്ത്രി കെസി ജോസഫുമായിരുന്നു ഏജന്റുമാരായി എത്തിയത്. അക്ഷരമാലാ ക്രമത്തില്‍ എ.കെ. ബാലന്റെ പേരായിരുന്നു ബാലറ്റുപേപ്പറില്‍ ആദ്യം.
UDF's G Karthikeyan has been elected as the new speaker of the Kerala state legislature Assembly on Thursday. He won 73 votes and A K Balan 68 with the pro-term speaker Sakthan too casting his vote.