കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാക്കു ഫലിച്ചു; വെള്ളാപ്പള്ളിയ്ക്ക് സ്വര്‍ണമോതിരം

  • By Lakshmi
Google Oneindia Malayalam News

ചേര്‍ത്തല: തിരഞ്ഞെടുപ്പു പന്തയത്തില്‍ ജയിച്ച എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍ മന്ത്രി വക്കം പുരുഷോത്തമന്‍ സ്വര്‍ണമോതിരം നല്‍കി. വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയാണ് വക്കം മോതിരം നല്‍കിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ലഭിക്കുന്ന സീറ്റിനെച്ചൊല്ലി തെരഞ്ഞെടുപ്പിനു മുമ്പാണ് ഇരുവരും പന്തയം വച്ചത്. യുഡിഎഫ് 75 സീറ്റില്‍താഴെമാത്രമേ നേടുകയുള്ളുവെന്ന് വെള്ളാപ്പള്ളി പ്രവചിച്ചപ്പോള്‍ 85ല്‍ കൂടുതല്‍ സീറ്റ് നേടുമെന്നായിരുന്നു വക്കം വാദിച്ചത്.

വക്കം സ്വന്തം നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ വെള്ളാപ്പള്ളി അദ്ദേഹത്തെ പന്തയത്തിന് ക്ഷണിക്കുകയായിരുന്നു. പന്തയം തോല്‍ക്കുന്നയാള്‍ ജയിക്കുന്നയാള്‍ക്ക് വീട്ടിലെത്തി സ്വര്‍ണമോതിരം നല്‍കണമെന്നായിരുന്നു കരാര്‍.

പന്തയത്തില്‍ തോറ്റ വക്കം ബുധനാഴ്ച ഉച്ചയോടെയാണ് മോതിരവുമായി വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയത്. നവരത്‌നം പതിച്ച രണ്ടു പവനോളം തൂക്കംവരുന്ന മോതിരം വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ സാന്നിധ്യത്തില്‍ വക്കം പുരുഷോത്തമന്‍ വെള്ളാപ്പള്ളിയുടെ വിരലില്‍ അണിയിച്ചു.

പന്തയത്തില്‍ തോറ്റതില്‍ സങ്കടമുണ്ടെങ്കിലും വാക്കിനു സ്വര്‍ണത്തേക്കാള്‍ വില കല്‍പ്പിക്കുന്നതിനാല്‍ വാക്കു പാലിക്കുകയാണെന്നും വക്കം പറഞ്ഞു. ഇതിനിടെ യുഡിഎഫ് ഭരണത്തില്‍ രണ്ടുവര്‍ഷം തികക്കില്ലെന്ന് വാദിച്ച് വെള്ളാപ്പള്ളി പുതിയൊരു പന്തയത്തിനായി വക്കത്തെ ക്ഷണിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.

ഭൂരിപക്ഷം കുറഞ്ഞതുകൊണ്ട് സര്‍ക്കാര്‍ താഴെ വീഴില്ല. ഭൂരിപക്ഷത്തേക്കാള്‍ ഐക്യമാണാവശ്യം. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കാര്‍ത്തികേയന്റെ വിജയത്തിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായങ്ങള്‍ നേരത്തെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്- വക്കം വ്യക്തമാക്കി.

English summary
Former Congress Minister Vakkom Purushothaman gave a gold ring to SNDP yogam general secretary Vellapally Nadesan after he lost the bet over assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X