ബന്ധം മടുത്തു; കാമുകി കാമുകന്റെ വീട് കത്തിച്ചു
ബെയ്ജിങ്: ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്ന കാമുകന്റെ വീടിന് കാമുകി തീവച്ചു. ചൈനക്കാരിയായ ലിയു ക്‌സിയാഫാങ് ആണ് ബന്ധം വേര്‍പെടുത്താനായി കാമുകന്റെ വീട് തീയിട്ട് നശിപ്പിച്ചത്.
മുപ്പത്തിമൂന്നുകാരിയായ ലിയുവും ടിയാന്‍ ജിന്‍ഗുവാങും മൂന്നുവര്‍ഷമായി പ്രണയത്തിലാണ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. അടുത്തകാലത്തായി രണ്ടുപേരും തമ്മില്‍ നിത്യേന വഴക്കാണ്. ഇതിനിടെ ലിയുവിന് ഓണ്‍ലൈനില്‍ ഒരു കൂട്ടുകാരനെക്കിട്ടി.
തന്നെയും മകളെയും അയാള്‍ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്നും ബന്ധം വേര്‍പെടുത്തണമെന്നും ലിയു ടിയാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ലിയുവിനെയും മകളെയും മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലാതിരുന്ന ടിയാന്‍ ബന്ധം ഉപേക്ഷിച്ചാല്‍ കൊന്നുകളയുമെന്ന് ലിയുവിനെ ഭീഷണിപ്പെടുത്തിയിരുന്നുവത്രേ.
കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടായി. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനായി പൊലീസും ഇടപെട്ടു. വഴക്കും ചര്‍ച്ചയുമെല്ലാം കഴിഞ്ഞ് ടിയാന്‍ ഭക്ഷണം വാങ്ങാനായി പുറത്തുപോയപ്പോള്‍ രണ്ടും കല്‍പ്പിച്ച് ലിയു വീടിന് തീയിട്ട് രക്ഷപ്പെടുകയായിരുന്നു.
തനിയ്ക്ക് ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും വീടില്ലെങ്കില്‍ തന്നെയും മകളെയും പാര്‍പ്പിക്കാന്‍ ഇടമില്ലാതെ ടിയാന്‍ തങ്ങളെ ഉപേക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് താന്‍ വീടിന് തീയിട്ടതെന്നുമാണ് ലിയു പൊലീസിനോട് പറഞ്ഞത്.
മാത്രവുമല്ല ബന്ധം ഉപേക്ഷിക്കാന്‍ താന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് കാണിക്കാനുള്ള ഏറ്റവും നല്ല വഴിയായിട്ടാണ് തനിയ്ക്കിത് തോന്നിയതെന്നും ലിയു പറഞ്ഞു. വീട് കത്തിച്ചശേഷം ലിയു തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്.












Click it and Unblock the Notifications