ജിമെയില്‍ ഹാക്കിങ്: ഗൂഗിള്‍ ചൈനയ്‌ക്കെതിരെ

യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍,സൈനികര്‍, മാധ്യമ പ്രവര്‍ത്തകര്‍, ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ജി മെയില്‍ അക്കൌണ്ടുകളില്‍ നുഴഞ്ഞുകയറാനാണു ഹാക്കര്‍മാര്‍ ശ്രമിച്ചതെന്നാണ് ഗൂഗിള്‍ പറയുന്നത്.
ചൈനയിലെ ജിനാന്‍ പ്രവിശ്യയില്‍ നിന്നാണു ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടായിട്ടുള്ളതെന്നും ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഈ ശ്രമം ഗൂഗിളിന്റെ സുരക്ഷാ വിഭാഗം പരാജയപ്പെടുത്തുകയായിരുന്നു.
ഹാക്കു ചെയ്യാന്‍ ശ്രമിച്ച ജി മെയില്‍ അക്കൌണ്ടുകളെല്ലാം സുരക്ഷിതമാക്കിയിട്ടുണ്ടെന്നും ഗൂഗിള്‍ അറിയിച്ചു. സംഭവത്തില്‍ വൈറ്റ്ഹൗസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications