എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടെന്ന് 20സംസ്ഥാനങ്ങള്‍

യോഗത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത പ്രതിനിധികള്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ രാജവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
എന്‍ഡോസള്‍ഫാന്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കേരളത്തിന്റെ നിലപാടിനെ യോഗത്തില്‍ പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങള്‍ എതിര്‍ത്തു അങ്ങനെയൊന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു അവരുടെ നിലപാട്. ഇതിന് പുറമെ എന്‍ഡോസള്‍ഫാന്‍ ചെലവ് കുറഞ്ഞതും ഫലപ്രദവുമായ കീടനാശിനിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിരോധനാവശ്യം ഉന്നയിച്ച് നേരത്ത കേരളത്തോടൊപ്പം നിന്നിരുന്ന ചില സംസ്ഥാനങ്ങള്‍ മറുചേരിയിലെത്തിയതും ശ്രദ്ധേയമായി. ഒറീസ്സ, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് എന്‍ഡോസള്‍ഫാന് അനുകൂല നിലപാടിലേക്ക ചുവടുമാറ്റിയത്.
അത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഈ സംസ്ഥാനങ്ങള്‍ വാദിച്ചു. മാത്രമല്ല എന്‍ഡോസള്‍ഫാന്‍ ചിലവ് കുറഞ്ഞതും ഫലപ്രദവുമായ കീടനാശിനിയാണെന്നും അവര്‍ വാദിച്ചു.
യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനി പ്രതിനിധികളെ പങ്കെടുപ്പിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെയോ കര്‍ഷക പ്രതിനിധികളെയോ പങ്കെടുപ്പിച്ചില്ല.












Click it and Unblock the Notifications