Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്സ് യോഗ ഗ്രൂപ്പിന് ചെന്നൈയിലും വേരുകള്‍

Yoga
ചെന്നൈ: ലൈംഗികതയും അശ്ലീലവും, സമന്വയിപ്പിച്ച യൂറോപ്യന്‍ യോഗയ്ക്ക് ചെന്നൈയില്‍ പ്രചാരമേറുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി സെക്സ് യോഗ പ്രചരിപ്പിയ്ക്കുന്ന സംഘം നഗരത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ചെന്നൈയിലെ ചൊക്കലിംഗം നഗറിലാണ് മിസ (മൂവ്‌മെന്റ് ഫൊര്‍ സ്പിരിച്വല്‍ ഇന്റഗ്രേഷന്‍ ഇന്‍ അബസ്ല്യൂട്ട്) എന്നറിയപ്പെടുന്ന ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. '

തന്ത്ര ദി പാത് ഒഫ് ലവ് എന്ന പേരിലുള്ള ഈ 'സെക്‌സ്‌യോഗ' കഴിഞ്ഞ രണ്ടു വര്‍ഷമായി ചെന്നൈയില്‍ സജീവമാണ്. ഇവരുടെ യോഗാക്ലാസുകളില്‍ നൂറോളം യുവതീയുവാക്കള്‍ പങ്കെടുക്കുന്നുവെന്നാണ് ടൈംസ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടത്.

ഡെന്മാര്‍ക്ക്, റൊമാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് മിസ അധ്യാപകരാണ് ചെന്നൈയില്‍ തമ്പടിച്ച് സെക്‌സ് യോഗ ക്ലാസുകളില്‍ പരിശീലനം നല്‍കുന്നത്. ഇതിലെ യോഗ ഗുരുക്കന്മാരായ മിഹായ് സ്‌റ്റോയിന്‍ അഡിന സ്‌റ്റോയിന്‍എന്നിവര്‍ അശ്ലീല സിനിമകളില്‍ അഭിനയിക്കുന്ന താരങ്ങളാണെന്നും ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

കോപ്പന്‍ഹേഗന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സബ്‌ലൈം ഈറോട്ടിക്ക എന്ന നിര്‍മാണ കമ്പനിയുടെ അശ്ലീലചിത്രങ്ങളിലാണ് ഇവര്‍ അഭിനയിച്ചു വരുന്നത്. സബ്‌ളൈം ഈറോട്ടിക്കയുമായി മിസയ്ക്ക് അടുത ബന്ധമാണുള്ളതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പല രാജ്യങ്ങളിലും മിസ പല പേരുകളിലാണ് അറിയപ്പെടുന്നത്, ഡെന്മാര്‍ക്കില്‍ നത, അമേരിക്കയില്‍ റ്റാറ, ഇന്ത്യയില്‍ സത്യ എന്നിങ്ങനെ അറിയപ്പെടുന്ന സംഘടനയില്‍ ആയിരങ്ങള്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്.

അശ്ലീല സാഹിത്യ കുറ്റകൃത്യത്തിന് പല തവണ ജയില്‍ ശിക്ഷ അനുഭവിച്ച റൊമാനിയന്‍ വംശജനായ ഗ്രിഗോറിയന്‍ ബിവലൊറു എന്നയാളാണ് മിസയുടെ പ്രധാന ഗുരുവായി അറിയപ്പെടുന്നത്. ഇയാളിപ്പോള്‍ സ്വീഡനില്‍ രാഷ്ട്രീയ അഭയം തേടിയെന്ന് അറിയുന്നു. 30 രാജ്യങ്ങളിലായി 40,000 ശിഷ്യര്‍ തങ്ങള്‍ക്കുണ്ടെന്നാണ് മിസയുടെ അവകാശവാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+