Get Updates
Get notified of breaking news, exclusive insights, and must-see stories!

രാംദേവ് പക്കാ ബിസിനസ്സുകാരന്‍ ദിഗ് വിജയ്

Ram Dev
മൊറാദാബാദ്: യോഗഗുരു ബാബ രാംദേവ് സന്യാസി എന്നതിലുപരി ഒരു വ്യവസായിയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. ബാബാ രാംദേവിന്റെ യോഗാ ക്ലാസുകളില്‍ ങ്കെടുക്കാന്‍ ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് വ്യത്യസ്ത ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടതെന്നും ഇതിനെ വ്യവസായമെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ലെന്നും ദിഗ്‌വിജയ് പറഞ്ഞു. ബാബ രാംദേവിനെ കോണ്‍ഗ്രസിന് ഭയമില്ലെന്നും അതുകൊണ്ടാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം രാംദേവിനെച്ചൊല്ലി കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്ത ഭിന്നത രൂപപ്പെട്ടതായാണ് അറിയുന്നത്. നാല് കേന്ദ്രമന്ത്രി രാംദേവിനെ വിമാനത്താവളത്തില്‍ ചെന്നുകണ്ട നടപടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിയ്ക്കുള്ളില്‍ ഉയരുന്നത്. മന്ത്രിമാര്‍ അഭ്യര്‍ഥിച്ചിട്ടും സമരത്തില്‍ നിന്നും പിന്‍മാറാന്‍ രാംദേവ് തയാറായിട്ടില്ല.

ശനിയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന യോഗാ ഗുരു ബാബാ രാംദേവുമായി കേന്ദ്രമന്ത്രിമാര്‍ വെള്ളിയാഴ്ചയും ചര്‍ച്ച നടത്തുന്നുണ്ട. ബാബാ രാംദേവിന്റെ നിരാഹാര സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലിനെ കീഴടങ്ങലായി കണക്കാക്കരുതെന്ന് കേന്ദ്രമന്ത്രി സുബോധ്കാന്ത് സഹായി പറഞ്ഞു.

ബാബാ രാംദേവ് സമരവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് യോഗം നേരത്തെ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോന്‍ സിംഗ്, ധനമന്ത്രി പ്രണാബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി പി.ചിദംബരം, പ്രതിരോധ മന്ത്രി എ.കെ.ആന്റണി എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+