Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലിലും കനിയ്ക്ക് സ്വന്തം സ്‌റ്റൈല്‍

Kanimozhi
ദില്ലി: എവിടെച്ചെന്നാലും അവിടം തട്ടകമാക്കുക, അവിടെ താരമാവുക ചിലരുടെ രീതി അങ്ങനെയാണ്. ഇപ്പോള്‍ ഡിഎംകെ നേതാവ് കനിമൊഴിയുടെ കാര്യം തന്നെ നോക്കൂ, 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെട്ട് തീഹാര്‍ ജയിലിലെത്തിയ കനിമൊഴി ഇപ്പോഴും പഴയതുപോലെതന്നെ ബിസിയാണ്.

സഹതടവുകാര്‍ക്ക് വേണ്ടിയുള്ള സേവനങ്ങളാണ് കനിയെ ജയിലനകത്തും തിരക്കിലാക്കുന്നത്. തടവുകാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക, അത് പരിഹരിക്കാനായി അധികൃതരുമായി ചര്‍ച്ച നടത്തുക തുടങ്ങിയ ജോലികളാണ് ജയിലനകത്ത് കനി ഏറ്റെടുത്തിരിക്കുന്നത്.

തീഹാറിലെ ആറാം നമ്പര്‍ ജയിലിലാണ് കനിമൊഴിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ മൊത്തം 475 വനിതാ തടവുകാരാണുള്ളത്. കനിമൊഴി ഇവിടെയെത്തിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എങ്കിലും സ്വന്തം ഇടപെടല്‍ കൊണ്ട് തടവുകാരുടെ ഇടയില്‍ അവര്‍ വളരെ വേഗത്തിലാണ് പ്രശസ്തയായത്.

അടുത്തിടെ ജയിലിലെ അന്തേവാസികള്‍ ചില പ്രശ്‌നങ്ങളെ കുറിച്ച് കനിമൊഴിയുമായി ചര്‍ച്ച നടത്തി. ഇക്കാര്യം അവര്‍ ജയിലധികൃതരുമായി ചര്‍ച്ച നടത്തി പരിഹാരം കാണുകയും ചെയ്തു. ഇതോടെ കനിമൊഴി അന്തേവാസികളുടെ ആശ്രയമായി മാറുകയായിരുന്നു.

ഇപ്പോള്‍, രാവിലെ കനിമൊഴി കോടതിയിലേക്ക് പോകുമ്പോള്‍ സഹതടവുകാര്‍ യാത്ര അയയ്ക്കാന്‍ എത്തുന്നതും അവര്‍ വരുന്നത് കാത്ത് വൈകുന്നേരത്ത് ഗേറ്റില്‍ കാത്തു നില്‍ക്കുന്നതും നിത്യസംഭവമായിരിക്കുകയാണെന്നാണ് ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കോടതിയും തിരക്കുമൊക്കെ കഴിഞ്ഞ തിരിച്ചെത്തുന്ന കനി ക്ഷീണിതയാണെങ്കിലും തടവുകാരുമായി ഇടപഴകാന്‍ നേരം കണ്ടെത്തുമത്രേ.

ഇപ്പോള്‍ ജയിലനകത്തെ പരിമിതമായ സൗകര്യങ്ങളില്‍ കനിമൊഴി തൃപ്തയാണത്രേ. വീട്ടില്‍ നിന്ന കൊണ്ടുവരുന്ന ആഹാരം കഴിക്കാന്‍ അനുവാദം ഉണ്ടെങ്കിലും പലപ്പോഴും ജയില്‍ ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നതെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+