മാരന്‍ ഉപയോഗിച്ചത് 323 ബിഎസ്എന്‍എല്‍ കണക്ഷനുകള്‍

നേരത്തേ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ, മാരന്‍ സ്വന്തം വസതിയില്‍ ഒരു മിനി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തന്നെ നടത്തുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും ലഭിക്കുന്ന സൂചന. ബിഎസ്എന്‍എലിന്റെ 323 ടെലിഫോണ്‍ കണക്ഷനുകളായിരുന്നുവത്രേ ഈ വസതിയില്‍ ഉണ്ടായിരുന്നത്.
അവിടെനിന്നു സര്‍ക്കാര്‍ ചെലവില്‍ത്തന്നെ മൂന്നര കിലോമീറ്റര്‍ അകലെയുള്ള സണ്‍ ടിവി ആസ്ഥാനത്തേക്കു രഹസ്യമായി ഭൂഗര്‍ഭ കേബിളും സ്ഥാപിച്ചു. അതില്‍ 24371515 എന്ന ഒരു ലൈന്‍ മാത്രം 2007 മാര്‍ച്ചില്‍ ഉപയോഗിച്ചത് 48,72,027 കോള്‍ യൂണിറ്റുകളാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഈ കണക്കില്‍ കൂട്ടിയാല്‍, ഈ കണക്ഷനുകള്‍ നിലവിലിരുന്ന 2007 ജനുവരി മുതല്‍ ഏപ്രില്‍ വരെ എല്ലാ ലൈനുകളും ചേര്‍ന്ന് ഉപയോഗിച്ചത് 629.5 കോടി കോള്‍ യൂണിറ്റുകളാണ്. ഇപ്പോഴത്തെ നിരക്കില്‍ കണക്കുകൂട്ടിയാല്‍ ഈ വകയില്‍ ബിഎസ്എന്‍എല്ലിനു നഷ്ടം 440 കോടി രൂപയാണ്.
24372211 മുതല്‍ 24372303 വരെയും 24371500 മുതല്‍ 24371799 വരെയുമുള്ള നമ്പറുകളാണ് ചെന്നൈയിലെ മന്ത്രിവസതിയിലേക്കു നല്‍കിയത്. ബി.എസ്.എന്‍.എല്‍. ജനറല്‍ മാനേജരുടെ പേരിലാണ് ഇവ ഉള്‍ക്കൊള്ളിച്ചത്.
മാരന്‍ ടെലികോം മന്ത്രിപദം ഒഴിഞ്ഞതിനുശേഷം ഇക്കാര്യം സിബിഐയുടെ ശ്രദ്ധയില്‍പ്പെടുകയും മാരനെതിരേ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ടെലികോം സെക്രട്ടറിക്കു സിബിഐ ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നുവത്രേ.
ഈ ശിപാര്‍ശക്കത്ത് മാരന്റെ പിന്‍ഗാമിയായി വന്ന എ രാജയുടെ ഓഫീസില്‍ പൊടിപിടിച്ചുകിടക്കുകയാണെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
പിന്നീട് അഴഗിരിക്കെതിരെ സണ്‍ ടിവിയില്‍ വന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കരുണാനിധി-മാരന്‍ കുടുംബങ്ങള്‍ തമ്മില്‍ തെറ്റി. പി്ന്നീട് 2009 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലമായപ്പോള്‍ ഇവര്‍ വീണ്ടും ഒന്നിച്ചു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാരന്‍ ടെലികോം വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കലൈഞ്ജര്‍ അത് വിശ്വസ്തനായ എ രാജയ്ക്ക് നല്‍കി.
രാജയുടെ മേശപ്പുറത്തിരിക്കുന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടും നടപടിയ്ക്കായുള്ള ശുപാര്‍ശയും ചൂണ്ടിക്കാണിച്ചാണത്രേ കരുണാനിധി മാരനെയും കുടുംബത്തെയും പലപ്പോഴും സ്വന്തം വരുതിയില്‍ കൊണ്ടുവന്നത്.
കരുണാനിധിയുമായി തെറ്റിയതോടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരിക്കെയാണു മാരനെതിരേ സിബിഐ അന്വേഷണം നടന്നത്. ഇതിനു പിന്നിലും കലൈഞ്ജര്‍ക്കു പങ്കുണ്ടെന്നാണ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഈ റിപ്പോര്‍ട്ട് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാണിച്ച് മാരന്‍ എക്‌സ്പ്രസിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 10കോടി രൂപയാണ് മാരന്‍ പത്രത്തില്‍ നിന്നും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications