കനിയില്ലാതെ കലൈഞ്ജര്‍ക്ക് എന്ത് ആഘോഷം?

പിറന്നാള്‍ ദിനത്തില്‍ തന്നെ വ്യക്തപരമായി സന്ദര്‍ശിച്ച് ആശംസകള്‍ അറിയിക്കണമെന്ന് ആരും നിര്‍ബന്ധം പിടിക്കരുതെന്നും. താന്‍ ഇത്തരത്തില്‍ പെരുമാറുന്നതില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ക്ഷമിക്കണമെന്നും കരുണാനിധി പറഞ്ഞു. രാവിലെ അണ്ണാ സമാധിയിലും പെരിയോര്‍ സമാധിയിലും കരുണാനിധി പോകും. ഇതുമാത്രമാണ് പിറന്നാള്‍ദിന പരിപാടി.
പിറന്നാള്‍ ദിനത്തില്‍ തീഹാര്‍ ജയിലിലെത്തി മകള്‍ കനിമൊഴിയെ സന്ദര്‍ശിക്കാമെന്നായിരുന്നു കരുണാനിധി ആദ്യം തീരുമാനിച്ചത്. ഇതിനായി കരുണാനിധിയ്ക്കും ഡിഎംകെ നേതാക്കളായ ദുരൈ മുരുഗനും പൊന്മുടിക്കും കേന്ദ്രമന്ത്രി ജഗത്‌രക്ഷകനും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ഉത്സാഹം നഷ്ടപ്പെട്ട കരുണാനിധി യാത്ര മാറ്റിവയ്ക്കുകയാണുണ്ടായത്.
കരുണാനിധിയുടെ പിറന്നാള്‍ ആഘോഷമാക്കണമെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അണികളോട് കഴിഞ്ഞ ആഴ്ച ആഹ്വാനം ചെയ്തിരുന്നു. എന്തായാലും കരുണാനിധി പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ ആഘോഷങ്ങളുടെ പകിട്ട് കുറയുമെന്നുറപ്പാണ്.












Click it and Unblock the Notifications