രാംദേവിനെ പിന്തുണയ്ക്കില്ല ഷാരൂഖ്

തങ്ങള്‍ക്ക് ആവശ്യമുള്ളത് ഓരോരുത്തര്‍ ചെയ്യുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ മാത്രം ഈ സമരത്തെയും കണ്ടാല്‍ മതി അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ രാ.വണ്‍ സിനിമയുടെ പ്രചാരണമവുമായി ബന്ധപ്പെട്ട് സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് പുതുതായി വന്നുകൊണ്ടിരിക്കുന്ന അഴിമതി സംഭവങ്ങളില്‍ എനിക്ക് ഏറെ ദുഖമുണ്ടെന്നും ബോളിവുഡ് താരം പറഞ്ഞു.
അഴിമതിക്കെതിരെയും വിദേശ ബാങ്കുകളിലെ ഇന്ത്യാക്കാരുടെ കള്ളപ്പണ നിക്ഷേപം രാജ്യത്തെത്തിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് രാംദേവ് സമരം ആരംഭിക്കുന്നത്.
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നു നേരത്തെ പലതവണ പ്രഖ്യാപിച്ചിട്ടുള്ള ബാബാ രാംദേവ്, അതിനുള്ള മുന്നൊരുക്കമായി പൊതുസമൂഹത്തിന്റെ പിന്തുണ തേടാനാണു നിരാഹാരവുമായി രംഗത്തെത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications