Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് വേണ്ടെന്ന്

Mullaperiyar Dam
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് കേരളവുമായി നിലനില്‍ക്കുന്ന പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും തമിഴ്‌നാട് ഗവര്‍ണര്‍ സുര്‍ജിത് സിങ് ബര്‍ണാല പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന വേളയിയിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ആവശ്യമില്ല, ഇതിനായി സുപ്രിം കോടതിയിലെ കേസ് നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതിയിലെ കേസ് വേഗത്തില്‍ തീര്‍ക്കാന്‍ നടപടിയെടുക്കും. തമിഴ്‌നാടിന്റെ താല്‍പര്യം സംരക്ഷിക്കും. ഇരു സംസ്ഥാനങ്ങളും തമ്മിലുളള ഏറ്റുമുട്ടലിലേക്കു പോകാന്‍ താല്‍പര്യപ്പെടുന്നില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും- ഗവര്‍ണര്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ ജലസംഭരണിയിലെ ജലാന്തര്‍ഭാഗത്ത് പരിശോധന നടത്തിയ റിമോര്‍ട്ട് കണ്‍ട്രോള്‍ഡ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ അണക്കെട്ടിന്റെ ബലക്ഷയം ഉറപ്പാക്കുന്ന ഒട്ടേറെ തെളിവുകള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണത്തിന് പണ്ട് ഉപയോഗിച്ചിട്ടുള്ള ചുണ്ണാമ്പ് സുര്‍ക്കി കോണ്‍ക്രീറ്റ് പുനര്‍നിര്‍മ്മിച്ച് പഠനം നടത്താമെന്ന തമിഴ്‌നാടിന്റെ നിര്‍ദ്ദേശം അസംബന്ധമാണെന്നുകാട്ടി മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി തമിഴ്‌നാടിന് വ്യാഴാഴ്ച കത്തയച്ചിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+