രാംദേവിന്റെ നിരാഹാരത്തിന് വന്‍സന്നാഹങ്ങള്‍

2. 5 ലക്ഷം സ്‌ക്വയര്‍ഫീറ്റുള്ള പന്തലിലേക്ക് രാംദേവിന്റെ ആയിരക്കണക്കിന് അനുയായികള്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. പന്തലിലെമ്പാടും സീലിങ് ഫാനുകള്‍, എല്‍സിഡികള്‍, അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഒരു ലക്ഷം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്. ഇവര്‍ക്കായി 650 ടൊയ് ലറ്റുകള്‍, കുളിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയും തയാറാക്കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കായി കാന്റീന്‍ സൗകര്യവും ലഭ്യമാണ്.
അണ്ണാ ഹസാരെ ജന്തര്‍ മന്ദറില്‍ നടത്തിയതു പോലെ ലളിതമായ സമരമല്ല ഇതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ കൗണ്ടര്‍ തുറന്ന് ബാബ രാംദേവിന്റെ അനുയായികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുന്നവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘങ്ങളും ഇവിടെയെത്തും.












Click it and Unblock the Notifications