വിഎസിന് ഇപ്പോഴും മുപ്പതുകാരന്റെ ഹൃദയം!
തിരുവനന്തപുരം: മുഖ്യമന്ത്രിവേഷം അഴിച്ചുവച്ച് പ്രതിപക്ഷനേതാവായി രണ്ടാമൂഴത്തിനൊരുങ്ങുന്ന വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഏതൊരു യുവാവിനെയും അസൂയപ്പെടുത്തും.
കഴിഞ്ഞ ദിവസം ഹൃദയാരോഗ്യം നിര്‍ണയിക്കാനായി വിഎസിന് ആന്‍ജിയോഗ്രാഫി നടത്തിയപ്പോഴാണ് പ്രായമായെങ്കിലും വിഎസിന്റെ ശരീരത്തിന് ഇപ്പോഴും യുവത്വമാണെന്നകാര്യം കണ്ടെത്തിയത്.
ഈ പ്രായത്തില്‍ സാധാരണ കാണാറുള്ള ചെറിയ തടസ്സങ്ങള്‍ പോലും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കില്ല. മാത്രവുമല്ല അദ്ദേഹത്തിന്റെ രക്തക്കുഴലുകള്‍ മുപ്പതുകാരന്റേതിന് തുല്യമാണെന്നും പരിശോധനയില്‍ തെളിഞ്ഞു.
എസ് യുടി ആശുപത്രിയില്‍ ഹൃദ്രോഗവിദഗ്ധനായ ഡോക്ടര്‍ സി ഭരത് ചന്ദ്രനാണ് വിഎസിന് പരിശോധന നടത്തിയത്. രക്തധമനികളിലെ തടസങ്ങള്‍ കതീറ്റര്‍ കടത്താതെ കണ്ടെത്തുന്ന ലളിതമായ പരിശോധനയാണ് ആന്‍ജിയോഗ്രാഫി.












Click it and Unblock the Notifications