വൈദ്യുതി ചാര്‍ജ് കൂട്ടേണ്ട സാഹചര്യം: ആര്യാടന്‍
തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്നാല്‍ വൈദ്യുതി നിരക്ക് കൂട്ടുമെന്നോ കുറയ്ക്കുമെന്നോ ഇപ്പോള്‍ പറയുന്നില്ലെന്നും മന്ത്രിസഭയുമായി ആലോചിച്ച് സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കുമെന്നും ആര്യാടന്‍ പറഞ്ഞു.
പ്രതിമാസം 75 കോടി രൂപ നഷ്ടത്തിലാണ് കെ.എസ്.ഇ.ബി പ്രവര്‍ത്തിക്കുന്നത്. ഈ നഷ്ടം സഹിച്ചു ബോര്‍ഡിനു മുന്നോട്ടു പോകാന്‍ കഴിയില്ല. താന്‍ വൈദ്യുതി മന്ത്രിയായിരിക്കുന്ന കാലത്തു നിരക്കു കുറച്ച ചരിത്രമാണ് ഉള്ളത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നിരക്കു കൂട്ടേണ്ട സാഹചര്യമാണ് ഉള്ളത്.
പരിസ്ഥിതിയെ തകര്‍ക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകില്ല. എന്നാല്‍ സംസ്ഥാനം കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്കാണു നീങ്ങുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications