ബാലിക ക്രൂര പീഡനത്തിനിരയായി
കുമളി: ഇടുക്കി ആനവിലാസത്തിനു സമീപം മേപ്പാറ പത്തരയേക്കര്‍ എസ്‌റ്റേറ്റില്‍ നാലരവയസുകാരിയെ കൊലപ്പെടുത്തിയതു ക്രൂരപീഡനത്തിനു ശേഷമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയെപ്പറ്റി പോലീസിനു സൂചന കിട്ടിയെന്നാണു വിവരം. മുതിര്‍ന്നവരാണ് കൊല നടത്തിയതെന്നും വ്യക്തമായിട്ടുണ്.
എസ്‌റ്റേറ്റ് തൊഴിലാളികളായ ശശികുമാര്‍മാലതി ദമ്പതികളുടെ ഏകമകള്‍ ശ്രീജയുടെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെയാണു മരച്ചുവട്ടിലെ പൊത്തില്‍ കാണപ്പെട്ടത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കാരത്തിനായി തമിഴ്‌നാട്ടിലെ മുത്തലാപുരം ഗ്രാമത്തിലേക്കു കൊണ്ടുപോയി. കുട്ടിയെ മറ്റെവിടെയെങ്കിലും വച്ചു പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം മരപ്പൊത്തില്‍ ഒളിപ്പിക്കുകയായിരുന്നെന്നു പോലീസ് കരുതുന്നു.
കുട്ടിയുടെ വീടിനു സമീപം പന്ത്രണ്ടോളം താമസക്കാരുണ്ട്. പോലീസ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. സംഭവദിവസം ജോലിക്കു പോകാതിരുന്ന തൊഴിലാളികളെയും ചോദ്യംചെയ്തു.
കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട സിംഗരാജനെയും രണ്ടു സുഹൃത്തുക്കളെയും ബുധനാഴ്ച ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. ശ്രീജയുടെ വീടിനുള്ളില്‍ അലക്ഷ്യമായി കിടന്ന വീട്ടുപകരണങ്ങളില്‍നിന്നു വിരലടയാളങ്ങളും ശേഖരിച്ചു.












Click it and Unblock the Notifications