വിഎസ് ഫാക്ടര്‍ രക്ഷിച്ചു; പക്ഷേ പിബിയില്‍......?

ജൂണ്‍ രണ്ടാം വാരം ഹൈദരാബാദില്‍ ചേരുന്ന സിപിഎം യോഗത്തിലും വിഎസിനെ പിബിയില്‍ തിരിച്ചെടുക്കുന്നകാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന സിപിഎം യോഗങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഒന്നും നടന്നിരുന്നില്ല.
എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ദില്ലിയില്‍ നടന്ന പിബി യോഗത്തില്‍ വിഎസ് ഫാക്ടര്‍ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് 68 സീറ്റ് ലഭിക്കാന്‍ അനുകൂല ഘടകമായി എന്ന് വിലയിരുത്തിയിരുന്നു. ഇക്കാര്യം സമ്മതിക്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സംസ്ഥാന സമിതിയും അംഗീകരിക്കുകയുണ്ടായി.
ഇതുവരെയെന്നപോലെ ഇപ്പോഴും വിഎസ് പിബിയില്‍ തിരിച്ചെത്തുന്നതിന് കേരളത്തിലെ സിപിഎം ഔദ്യോഗിക പക്ഷത്തിന് വലിയ താല്‍പര്യമില്ലെന്നാണ് സൂചന.
പിബി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ ഹൈദരാബാദ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനിടയുള്ളു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.












Click it and Unblock the Notifications