യാത്രക്കാര്‍ തമ്മിലടിച്ചു; വിമാനം താഴെയിറക്കി

ഘാനയിലെ അക്‌റയിലേക്ക് പോയ വിമാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാര്‍ തമ്മിലടിച്ചത്. വിമാനം പറന്നുയര്‍ന്നശേഷം ഒരു യാത്രക്കാരന്‍ സീറ്റ് താഴ്ത്തിയതിനെ പിന്നിലിരുന്നയാള്‍ ചോദ്യം ചെയ്തതോടെയാണ് ബഹളം തുടങ്ങിയതെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട്‌ചെയ്തു. കയ്യാങ്കളില്‍ ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നിസ്സാരമാണെങ്കിലും വിമാനത്തിലെ വഴക്ക് ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു.
സ്ഥിതി നിയന്ത്രണാതീതമായതിനെത്തുടര്‍ന്നാണ് മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് വ്യോമസേനാ താവളത്തില്‍നിന്ന് പോര്‍വിമാനങ്ങളെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications